കൊച്ചി : ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടിയായ The Prevention of Illicit Traffic in Narcotic Drugs and Psychotropic Substances Act (PIT NDPS Act) പ്രകാരം യുവാവിനെ തിരുവന്തപുരം പൂജപ്പുര ജയിലിൽ അടച്ചു. ഷിനാസ്, വയസ്സ്- 29, S/o സെയ്ഫുദ്ദീൻ, CC 6/760, അസ്രാജ് ബിൽഡിംഗ്, പുതിയ റോഡ്, മട്ടാഞ്ചേരി എന്നയാളെയാണ് പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചത്. ഇയ്യാൾ കൊച്ചി സിറ്റി പരിധിയിലെ മട്ടാഞ്ചേരി, എറണാകുളം റൂറൽ പരിധിയിലെ ചെങ്ങമനാട് എന്നീ പോലീസ് സ്റ്റേഷനുകളിൽ നാർകോട്ടിക് കേസുകളിലെ പ്രതിയാണ്. കൊച്ചി സിറ്റി പോലീസ് ആണ് നടപടികൾ പൂർത്തിയാക്കിയത്.


Leave a Reply