തൃക്കാക്കര : തൃക്കാക്കരയിൽ രാസലഹരിയുമായി ഒരാൾ പിടിയിൽ. കെവിൻ ബി മാത്യു , Age-42, റോസ് ലാൻഡ്, കെ കെ റോഡ് , ചെമ്പുമുക്ക് , തൃക്കാക്കര , എറണാകുളം എന്നയാളെയാണ് രാസ ലഹരിയുമായി കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ പി എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി DANSAF ടീം തൃക്കാക്കര വാഴക്കാല ഭാഗത്തു നടത്തിയ പരിശോധനയിലാണ് 183.55 gm MDMA , 93.51 gm ECSTACY PILLS എന്നിവയുമായി പ്രതിയെ പിടികൂടിയത്. മാർച്ച് മാസം കടവന്ത്ര പോലീസ് സ്റ്റേഷനിൽ പിടികൂടിയ നാർക്കോട്ടിക് കേസിലെ പ്രതികൾക്ക് രാസലഹരി എത്തിച്ചു കൊടുത്തത് കെവിനാണ്. പ്രതിയിൽ നിന്നും മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ചതായ ഒരു ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു.


Leave a Reply