കൊച്ചി : മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ. 1. അമിത് ഗോപിദാസ്, Age-25 , തറപ്പിൽ വീട്ടിൽ ,വയല , കോട്ടയം. 2. ജെഫ്രി , Age-22 , തൃട്ടയാൽ വീട്ടിൽ , ചെമ്പുമുക്ക്, തൃക്കാക്കര എന്നിവരെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ പി എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീം കാക്കനാട്, ഇൻഫോപാർക്ക് , മില്ലുപടി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 50 No. LSD STAMP ഉം 63.538 gm ഹൈബ്രിഡ് കഞ്ചാവുമായി പ്രതികളെ പിടികൂടിയത്, LSD സ്റ്റാമ്പിന്റെയും , ഹൈബ്രിഡ് കഞ്ചാവിന്റെയും ഉറവിടത്തെകുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. പ്രതികളിൽ നിന്നും മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ചതായ 111400 രൂപയും പോലീസ് പിടിച്ചെടുത്തു. കൂടാത ചേരാനല്ലൂർ ഗോഡൗൺ റോഡിന് സമീപത്ത് ഡാൻസാഫ് ടീം നടത്തിയ പരിശോധനയിൽ 500 Gm കഞ്ചാവുമായി അലിരാജ് സർക്കാർ, Age- 43 , സാഹിബ് നഗർ , മുർഷിദാബാദ്, വെസ്റ്റ് ബംഗാൾ എന്നയാളെയും പിടികൂടി.


Leave a Reply