കളമശ്ശേരി : ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 15.183 കി.ഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശിയെ കൊച്ചി സിറ്റി പോലീസ് പിടികൂടി. കളമശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ ഇടപ്പള്ളി ടോൾ ഭാഗത്തു നിന്നുമാണ് അഹദ് അലി, വയസ്- 36, കമർപൂര് കോളനി, മുർഷിദാബാദ്, വെസ്റ്റ് ബംഗാൾ. എന്നയാളെ കഞ്ചാവുമായി പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ പി എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി സി പിമാരായ അശ്വതി ജിജി ഐ പി എസ്, അരുൺ കെ പവിത്രൻ ഐ പി എസ് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടിയത്. അന്യസംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് വരുന്നതിന്റെ ഉറവിടത്തെകുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്.


Leave a Reply