കലൂർ : ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഒഡീഷ സ്വദേശിയെ കഞ്ചാവുമായി കൊച്ചി സിറ്റി പോലീസ് പിടികൂടി. കലൂർ സ്റ്റേഡിയത്തിന് സമീപത്തു നിന്ന് 1.956 കി.ഗ്രാം കഞ്ചാവുമായി സൗമ്യ പ്രകാശ് നായക്, വയസ്- 26, ഗജപതി, ഒഡീഷ എന്നയാളെയാണ് പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ പി എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടിയത്.


Leave a Reply