ഇടപ്പളളി : ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ അസ്സം സ്വദേശിയെ രാസലഹരിയുമായി പിടികൂടി കൊച്ചി സിറ്റി പോലീസ്. Suruj Ali, Age-28 ,S/O Surhab Ali Borhalowkandha, Haloakanda, Morigaon, Assam, എന്നയാളെയാണ് 3.720 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ പി എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീം ഇടപ്പളളി എം എ ജെ ഹോസ്പിറ്റിലിന് സമീപം മദർ തെരേസ റോഡിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.


Leave a Reply