കൊച്ചി : എറണാകുളം മെഡിക്കൽ സെൻറർ അശുപത്രിയിലെ ഡോക്ടർമാരുടെ രണ്ടു ലാപ്ടോപ്പുകളും ബ്ലൂടൂത്ത് ഹെഡ്‌സെറ്റും പേഴ്സിലുണ്ടായിരുന്ന പണവും കവർച്ച ചെയ്ത കേസ്സിൽ മഹാരാഷ്ട്ര പൂനെ സ്വദേശിയായ വികാസ് സഞ്ജയ് ഹഗാവൻ (35 വയസ്സ്) എന്നയാളെയാണ് കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. 27-04-2026 തീയതി പകൽ 10.30 മണിയോടെയാണ് കവർച്ച നടന്നത് പരാതിക്കാരായ ഡോക്ടർമാർ ഹോസ്പിറ്റൽ ലൈബ്രറിയിൽ രണ്ടു ബാഗുകളിലായി സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ലാപ്ടോപ്പുകളും ബ്ലൂടുത്ത് ഹെഡ്സെറ്റും പേഴ്സിലുണ്ടായിരുന്ന പണവും ആർക്കും സംശയം തോന്നാത്ത രീതിയിൽ ഹോസ്പിറ്റലിനകത്തു കടന്ന മോഷ്ടാവ് കവർച്ച ചെയ്യുകയായിരുന്നു. ഡോക്ടർമാരുടെ പരാതിയിൽ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്തു. മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിരവധി മോഷണ കേസ്സുകളിൽ പ്രതിയായിട്ടുള്ള വികാസിനെ ഹോസ്പിറ്റലിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് തിരിച്ചറിഞ്ഞത്, പ്രതി പൂനെയിലുണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശ പ്രകാരം എറണാകുളം എസിപി സുരേഷ് കെ ജി, പാലാരിവട്ടം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനൂപ് എ എന്നിവരുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ മിഥുൻ മോഹൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ് എൻ എ. അഖിൽ പത്മൻ, വിനീഷ് ബി എന്നിവരുൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ പൂനെയിൽ നിന്നും അറസ്റ്റ് ചെയ്തത്. പ്രതി കവർച്ച ചെയ്ത ലാപ് ടോപ്പുകൾ ബാംഗ്ലൂരിൽ നിന്നും കൊച്ചിയിൽ നിന്നും പോലീസ് റിക്കവറി ചെയ്തെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Leave a Reply