എറണാകുളം : ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ രാസ ലഹരിയുമായി 2 യുവാക്കളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. 1) അമൽ ജോർജ്ജ് ഷെൻസൺ, വയസ്-33, മാതിരപ്പിള്ളി വീട്, ഇടയക്കുന്നം, ചേരനല്ലൂർ 2). അഭിജിത്ത്, വയസ്-25, മടത്തിശേരി വീട്, പാലിയതുരിത്ത്, നോർത്ത് പറവൂർ എന്നിവരെയാണ് പിടികൂടിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ പി എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി സി പിമാരായ അശ്വതി ജിജി ഐ പി എസ്, അരുൺ കെ പവിത്രൻ ഐ പി എസ് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീം എറണാകുളം ഇടപ്പള്ളി നോർത്ത് പോയിഷ റോഡിലുള്ള ഔതൽപറമ്പ് ലൈനിലെ ഫസൈഹ അപ്പാർട്മെൻറിലെ മുറിയിൽ നടത്തിയ പരിശോധനയിൽ 14.630 ഗ്രാം എംഡിഎംഎയുമായും കച്ചവടത്തിലൂടെ സമ്പാദിച്ചതായ 28000 രൂപയുമായി പിടിയിലായത്. അമൽ ജോർജ് നിരവധി ലഹരി കേസുകളിലെ പ്രതിയാണ്.


Leave a Reply