എറണാകുളം : പണയം വെച്ച സ്വർണ്ണം നൽകാതെ ചതിച്ച ഫിനാൻസ് സ്ഥാപനത്തിന്റെ മാനേജർ പിടിയിൽ. Anil Kumar, AGE 50, S/O K. R Ravindran, Anitha Bhavan(H) Padam victory Junction, Kalanjoor PO, Pathanamthitta District എന്നയാളെയാണ് എറണാകുളം സെൻട്രൽ പോലീസ് പിടികൂടിയത്. 2024 ജനുവരി മാസത്തിൽ പരാതിക്കാരി 13 പവൻ സ്വർണം മറ്റൊരു സ്വകാര്യ സ്ഥാപനത്തിൽ നിന്നും എടുത്ത്, പ്രതി മാനേജർ ആയി ജോലി നോക്കുന്ന സ്ഥാപനത്തിൽ പണയം വച്ചിരുന്നു. തുടർന്ന് പണയത്തിന്റെ പലിശ അടക്കാതെ വന്നപ്പോൾ കൂടുതൽ തുക ആവുകയും പ്രതിയുടെ നിർദ്ദേശപ്രകാരം അത് പ്രതിയുടെ പരിചയത്തിൽ ഉള്ളവർക്കു നൽകുകയും എന്നാൽ 6 മാസത്തിനുശേഷം പരാതിക്കാരി സ്വർണം എടുക്കാൻ പണവുമായി ചെന്നപ്പോൾ പ്രതി ഈ സ്വർണം അവിടെയില്ല എന്ന് പറയുകയും ചെയ്തു. പ്രതി പരിചയപ്പെടുത്തിയ ആളുകൾ വളരെ മോശമായി സംസാരിക്കുകയും ചെയ്തു. തുടർന്ന് പരാതിക്കാരി എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് പോലീസ് അന്വേഷണം നടത്തുന്നതിനിടയിൽ പ്രതി സെഷൻസ് കോടതിയിൽ ജാമ്യ അപേക്ഷ നൽകുകയും കോടതി ജാമ്യം നിരസിക്കുകയും ചെയ്തു. തുടർന്ന് ഹൈക്കോടതിയെ പ്രതി സമീപിക്കുകയും 10 ദിവസത്തെ അറസ്റ്റ് ചെയ്യരുത് എന്നുള്ള ഓർഡർ ലഭിക്കുകയും, പിന്നീട് ഹൈക്കോടതിയും ജാമ്യം തള്ളുകയും ആയിരുന്നു. തുടർന്ന് പ്രതി ഒളിവിൽ പോകുകയും പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും സുഹൃത്തുക്കളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണത്തിൽ കാഞ്ഞിരപ്പള്ളിയിൽ ആണെന്ന് മനസ്സിലാക്കുകയും, എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സിബി ടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കാഞ്ഞിരപ്പള്ളിയിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്വേഷണസംഘത്തിൽ സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയ്, സബ് ഇൻസ്പെക്ടർ ഷാജി ഇ എം, എ എസ് ഐ ബീവാത്തു, എസ് സി പി ഓ പ്രശാന്ത് ബാബു, സി പി ഓ ഹരീഷ് ബാബു എന്നിവരും ഉണ്ടായിരുന്നു.
പണയംവെച്ച സ്വർണ്ണം നൽകാതെ ചതിച്ച ഫിനാൻസ് സ്ഥാപനത്തിന്റെ മാനേജർ പിടിയിൽ


Leave a Reply